ADVERTISEMENT

മലപ്പുറം ∙ സ്വർ‌ണക്കടത്തു കേസുകൾ പെരുകുന്ന സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ സിബിഐ സംഘത്തിന്റെ മിന്നൽ‌ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോഴിക്കോട് വിമാനത്താവളം വഴി കള്ളക്കടത്തു നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. റെയ്ഡിൽ സിബിഐയെ സഹായിക്കാൻ ഡിആർഐ സംഘവും ഒപ്പമുണ്ട്. 

ഇന്നു രാവിലെ ഷാർജയിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയതിനു പിന്നാലെയായിരുന്നു സിബിഐ ഉദ്യോഗസ്ഥർ എത്തിയത്. രാവിലെ കോഴിക്കോട്ടെത്തിയ യാത്രക്കാരില്‍ ആരെയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കസ്റ്റംസ് ഹാളിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ സിബിഐ സംഘം വീണ്ടും പരിശോധിക്കുകയാണ്. ഒരു കസ്റ്റംസ് ഓഫിസറിൽ നിന്ന് സിബിഐ 3 ലക്ഷം രൂപ പിടിച്ചെടുത്തെന്നു വാർത്തകളുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

English Summary : CBI raid in Calicut airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com