ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീന്‍ ഏതുവേണമെന്നത് സംസ്ഥാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സീന്‍ മുഴുവനായും വ്യാഴാഴ്ചയോടെ സംസ്ഥാനങ്ങളിലെത്തും. 54 ലക്ഷം ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു. 16നാണ് വാക്സിനേഷൻ ആരംഭിക്കുക.

1.1 കോടി ഡോസ് കോവിഷീല്‍ഡിനും 55 ലക്ഷം ഡോസ് കോവാക്സീനും ഒാര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കോവിഷീല്‍ഡ് ഡോസിന് 200 രൂപയ്ക്കാണ് വാങ്ങുന്നത്. ടാക്സ് കൂടി വന്നാൽ 220 രൂപയാകും. കേന്ദ്രസർക്കാരിന്റെ അഭ്യർഥന മാനിച്ച് ആദ്യത്തെ 100 മില്യൺ ഡോസുകൾ 200 രൂപയേ ഈടാക്കൂയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പുനാവല അറിയിച്ചു. കോവാക്സീന്‍ 38.5 ലക്ഷം ഡോസ് 295 രൂപ വീതം നല്‍കി വാങ്ങും. (ടാക്സ് ചേർക്കുമ്പോൾ 309.5 രൂപ) 16.5 ലക്ഷം ഡോസ് കോവാക്സീന് ഭാരത്ബയോടെക് വില ഈടാക്കില്ല. ഫലത്തില്‍ കോവാക്സീന് ഡോസിന് 206 രൂപയേ ചെലവു വരൂ. 

28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് കുത്തിവയ്ക്കുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഫലപ്രാപ്തിയുണ്ടാകുമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കുത്തിവയ്പ്പെടുക്കുന്നതിന് ഒരു ദിവസം മുൻപ് വ്യക്തികൾക്ക് സന്ദേശം ലഭിക്കും. വാക്സിനേഷനായി കോവിൻ ആപ്ലിക്കേഷൻ വഴി ഒരു കോടിയോളം റജിസ്ട്രേഷൻ നടന്നിട്ടുണ്ട്. 

English Summary: No Option to Choose from Two Vaccines, Doses to be 28 Days Apart: Govt Details Rollout Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com