ആഡംബര ജീവിതം നയിക്കാൻ 72കാരിയെ കൊന്നു; ബിരുദ വിദ്യാർഥി അറസ്റ്റിൽ

alex-tvm-murder
അറസ്റ്റിലായ അലക്സ്
SHARE

തിരുവനന്തപുരം∙ തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാൻ ബീവിയാണ് (72) കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ജാൻബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകൻ അലക്സ് ആണ് അറസ്റ്റിലായത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അലക്സ്.

ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് മോഷണത്തിനു ശ്രമിച്ചതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും അലക്സ് പൊലീസിനോട് പറഞ്ഞു. ജാൻ ബീവിയുടെ പക്കൽനിന്നും ഇയാൾ കവർന്ന സ്വർണവും പണവും പൊലീസ് കണ്ടെത്തി. പ്രതി നിരന്തരം സന്ദർശിച്ചിരുന്ന സമീപത്തെ ഒരു ട്യൂട്ടോറിയൽ കോളജ് കെട്ടിടത്തിൽ നിന്നാണ് തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തത്.

ജാൻ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സ്. വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്സ് കൊലപാതകം നടത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നതും ബന്ധുക്കളെ അറിയിച്ചതും.

English Summary: Student arrested for killing 72 year old woman in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA