ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിതരണത്തിനുള്ള കോവിഡ് വാക്സീന്റെ ആദ്യ ബാച്ച് എത്തിച്ചു. വൈകിട്ട് ആറോടെയാണ് വാക്സീനുമായി വിമാനം തിരുവനന്തപുരത്ത് എത്തിയത്. 1.34 ലക്ഷം ഡോസുകളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വാക്സീൻ കൊണ്ടുപോയ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിനു പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി.

രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷനും കുത്തിവയ്പ് നടപടികളും ഏകോപിപ്പിക്കാന്‍ തയാറാക്കിയ കോവിന്‍ ആപ് പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. ഒാണ്‍ലൈനായാണ് പരിപാടി.

പ്രധാനമന്ത്രി കുത്തിവയ്പ് സ്വീകരിക്കാന്‍ സാധ്യത വിരളമാണ്. ജനപ്രതിനിധികള്‍ക്ക് മുന്‍ഗണനയില്ലെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിപുലമായ വാക്സിനേഷനാണ് രാജ്യം ശനിയാഴ്ച തുടക്കം കുറിക്കുന്നത്. 

covid-vaccine-bjp
വാക്സീൻ നിറച്ച വാഹനങ്ങളിൽ ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയപ്പോൾ.

Content Highlights: Covid Vaccine, BJP Workers, Vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com