കോട്ടയം ∙ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡിക്കൽ കോളജില്‍ മരിച്ചത്.
ഉദയംപേരൂര്‍ പൊലീസാണ് ഷഫീഖിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പൊലീസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.
English Summary: Financila Fraud Accused Died in Remand