ADVERTISEMENT

തിരുവനന്തപുരം ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ടു വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ഹർജിയിൽ പറയുന്നു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനാക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.

ലൈഫ് മിഷൻ സംബന്ധിച്ച് ശരിയായ അന്വേഷണം നടന്നാൽ സർക്കാരിലെ ഉന്നതർക്ക് വിലങ്ങു വീഴുമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നും ലൈഫ് പദ്ധതിയിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

പാവപ്പെട്ടവരെ മുൻനിർത്തി നടന്ന കൊടിയ അഴിമതിയാണ് ലൈഫ് മിഷൻ എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

English Summary: Government Against CBI in Supreme Court in Life Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com