ADVERTISEMENT

കൊച്ചി ∙ കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം തടവിന് വിധിച്ച കൊല്ലം സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ആന്‍റണിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.

2012 ജൂണ്‍ 25നാണ് രാത്രി പട്രോളിങ്ങിനിടെ മണിയന്‍ പിള്ളയെ ആന്‍റണി കുത്തിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന എഎസ്ഐ ജോയിയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍പോയ ആന്‍റണിയെ മൂന്നു വര്‍ഷത്തിനുശേഷം കേരള തമിഴ്നാട് അതിര്‍ത്തിയായ ഗോപാലപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.  

English Summary: High Court Rejects Appeal of Aadu Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com