ജയ്പുർ ∙ സച്ചിൻ പൈലറ്റും മറ്റു കോണ്‍ഗ്രസ് വിമതരും ഉന്നയിച്ച പ്രശ്നങ്ങൾ ഇതിനായി നിയോഗിച്ച കമ്മിറ്റി പരിശോധിച്ചു വരികയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കമ്മിറ്റിയെ നിയമിച്ചത്. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപി കൂടിയായ കെ.സി.വേണുഗോപാൽ, പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ചു സംസ്ഥാന സർക്കാരുമായി ആശയവിനിമയം നടത്തുമെന്നും പറഞ്ഞു.
English Summary: KC Venugopal on Rajasthan crisis