ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

1200-vishnu-accident-death
അപകടത്തിൽ മരിച്ച വിഷ്ണു
SHARE

തിരുവനന്തപുരം∙ വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. ഡ്രൈവർ അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് (27) മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം.

ശക്തമായ മഴയിൽ റോഡരികിൽ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരായ രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ച വിഷ്ണുവിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

English Summary: Man killed by giant tree falling on a auto rickshaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA