മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ ലീഗിന്റെ വിലക്കില്ലെന്ന് സമസ്ത

1200-jiffry-muthukoya-thangal
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. (ഫയൽ ചിത്രം)
SHARE

കോഴിക്കോട്∙ ലീഗുമായി ഒരുതരത്തിലുമുള്ള അഭിപ്രായ ഭിന്നതയുമില്ലെന്നും ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അതേസമയം പിണറായി സർക്കാരും സമസ്തയ്ക്കു വേണ്ടി കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു സമസ്ത നേതാക്കളെ മുസ്‍ലിം ലീഗ് വിലക്കിയിട്ടില്ല.

ആരു വിളിച്ചാലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ ഉന്നതസമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് കേരള പര്യടനത്ത് എത്തിയ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽനിന്നു കേരള ജംഇയ്യത്തുൽ ഉമല ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസല്യാരെ പിന്തിരിപ്പിച്ചതായി  സൈബർ ഗ്രൂപ്പുകളിൽ പ്രചാരണമുണ്ടായിരുന്നു. ഇതേ തുടർന്നാണു സമസ്ത നേതാക്കളുടെ പ്രതികരണം.

English Summary: No confrontation with muslim league says jiffry muthukoya thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA