ന്യൂഡൽഹി∙ വാട്സാപ്പിന്‍റെ സ്വകാര്യത നയത്തിലെ മാറ്റം പാര്‍ലമെന്‍ററി സമിതി പരിശോധിക്കും. വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റര്‍ ഉദ്യോഗസ്ഥരെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുവരുത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റേതടക്കമുള്ള വ്യക്തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്‍റെ സാധുതയും സമിതി വിലയിരുത്തും.
മാതൃകമ്പനിയായ ഫെയ്സ്ബുക്കിന് വാട്സാപ് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറുമെന്നായിരുന്നു സ്വകാര്യതാ നയത്തിൽ കൊണ്ടുവന്ന പുതിയ മാറ്റം. ഈ മാറ്റം അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി മുതൽ വാട്സാപ് ഉപയോഗിക്കാനാകാതെ വരുമെന്നും വ്യക്തമാക്കിയിരുന്നു.
English Summary: Parliamentary panel likely to summon Facebook officials over WhatsApp privacy concerns