ADVERTISEMENT

പാറത്തോട് ∙ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിച്ചു തെറിപ്പിച്ചു.  പാറത്തോട് ഇടപ്പറമ്പിൽ സാബുവിന്റെ മകൾ ഷാനി സാബുവിന് (21) ആണു ഗുരുതരമായി പരുക്കേറ്റത്. ഷാനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിനിയാണ്. 

ഇന്നലെ വൈകിട്ട് 3.45ന് ദേശീയ പാതയിൽ പാറത്തോട് ജംക്‌ഷനു സമീപം മീനച്ചിൽ ബാങ്കിനു മുന്നിലായിരുന്നു അപകടം. കോളജിൽ പോയി മടങ്ങിയ ഷാനി പാറത്തോട്ടിൽ ബസിറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് അപകടം. എതിർദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുമായി ചേർത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ തെറിച്ചുപോയി മുന്നിലുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. 

വഴിയരികിൽ കാറും ലോറിയും പാർക്ക് ചെയ്തിരുന്നതിനാൽ ഷാനി ഇവയോടു ചേർന്നു നടന്നു പോകുകയായിരുന്നു. ഇവിടെ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അറവുമാടിനെ സ്ഥിരമായി കെട്ടിയിടുന്നതും മൂലം കാൽനട യാത്രികർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

English Summary: Student injured in car accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com