കളമൊരുങ്ങുന്നു; തന്ത്രങ്ങൾ മെനഞ്ഞ് നേതാക്കൾ; സൈക്കിൾ റാലിയുമായി പ്രശാന്ത്

cycle-rally
SHARE

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലത്തില്‍ കളം നിറയാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എംഎല്‍എമാരും നേതാക്കളും. വട്ടിയൂര്‍ക്കാവില്‍ സീറ്റ് ഉറപ്പാക്കിയിട്ടുള്ള സിപിഎമ്മിന്റെ വി.കെ.പ്രശാന്ത് യുവാക്കളെ കൂട്ടുപിടിച്ച് സൈക്കിള്‍ റാലിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ആരാകും സ്ഥാനാര്‍ഥിയെന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയിലും നാട്ടുകാര്‍ക്കിടയിലുമെല്ലാം ചൂടുപിടിച്ച് തുടങ്ങി. കളം നിറഞ്ഞ് കളിക്കേണ്ടത് സീറ്റ് കിട്ടാനും പിന്നെ വോട്ട് കിട്ടാനും അത്യാവശ്യമാണ്. എംഎല്‍എ ബ്രോയായി അറിയപ്പെടുന്ന വി.കെ.പ്രശാന്തിന് വട്ടിയൂര്‍ക്കാവ് സീറ്റ് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട് പ്രചാരണത്തിന് മുന്‍പൊരു പ്രചാരണത്തിന് അദേഹം സൈക്കിള്‍ ചവിട്ടി തുടക്കമിടുകയാണ്. യൂത്ത് ബ്രിഗേഡാണ് മണ്ഡലത്തിൽ അദ്ദേഹത്തിനൊപ്പമുള്ളത്. വട്ടിയൂര്‍ക്കാവിന്റെ വികസനത്തില്‍ യുവാക്കളെ പങ്കാളിയാക്കുകയെന്ന ലക്ഷ്യത്തോടെ എംഎല്‍എ രൂപീകരിച്ചതാണ് ഈ ബ്രിഗേഡിനെ. ഇവര്‍ വീടുകള്‍തോറും കയറിയിറങ്ങി എന്തെല്ലാം കാര്യങ്ങളാണ് മണ്ഡലത്തില്‍ വേണ്ടതെന്ന് ചോദിച്ചറിയും.

പ്രശാന്തിന്റെ പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയത് വട്ടിയൂര്‍ക്കാവിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ജയിച്ച ജനീഷ് കുമാറാണ്. ജനീഷും സീറ്റ് ഉറപ്പായ എംഎല്‍എമാരില്‍ ഒരാളായതിനാല്‍ തിരഞ്ഞെടുപ്പ് കളം ഒരുങ്ങിയെന്ന് വ്യക്തം.

English Summary: Vattiyoorkavu mla V. K. Prasanth conducts cycle rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA