തിരുവനന്തപുരം ∙ യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവര്‍ ചികിത്സയ്ക്ക് തയാറാവണം. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ് ലഹരി ഉപയോഗം. കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പാര്‍ട്ടി അംഗമായാലും ലഹരിമരുന്നുകേസില്‍ ഉള്‍പ്പെട്ടാല്‍ നടപടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സഭയെ അറിയിച്ചു. ദക്ഷിണേന്ത്യയിലെ ലഹരി വിതരണകേന്ദ്രം കേരളമാണ് എന്നത് വ്യാജപ്രചാരണമാണ്. ബെംഗളൂരു ലഹരിമരുന്ന് കേസിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
English Summary: CM warns against drug usage