ADVERTISEMENT

ന്യൂഡല്‍ഹി ∙ രാജ്യവ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും. ആദ്യ ദിവസം മൂന്നു ലക്ഷത്തോളം പേര്‍ക്കു വാക്‌സീന്‍ ലഭ്യമാക്കുമെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ പറഞ്ഞു. വാക്‌സിനേഷന്‍ പരിപാടിക്കു തുടക്കമിടുന്നതു പ്രധാനമന്ത്രിയാണെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വി.കെ.പോള്‍ പറഞ്ഞു.

ചില വാക്‌സീന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തും. ശനിയാഴ്ച 3,000 കേന്ദ്രങ്ങളിലാണു വാക്‌സിനേഷനു തുടക്കമാകുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാവും വാക്‌സീന്‍ നല്‍കുക. പിന്നീട് കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരവും അതിലേറെയുമാകും.

മാസങ്ങള്‍ക്കുള്ളില്‍ 30 കോടി ആളുകള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. പിന്നീട് 50 വയസിനു മുകളില്‍ പ്രായമുള്ള 27 കോടി ആളുകള്‍ക്കു നല്‍കും. 

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സീനുമാണ് ആദ്യഘട്ടത്തില്‍ 12 നഗരങ്ങളില്‍ എത്തിച്ചിരിക്കുന്നത്. 110 ലക്ഷം കോവിഷീല്‍ഡ് ഒരു ഡോസിന് 200 രൂപയ്ക്കാണു സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. 55 ലക്ഷം കോവാക്‌സീന്‍ ഡോസും വാങ്ങിയിട്ടുണ്ട്.

English Summary: PM To Launch Vaccine Drive, Shots For 3 Lakh On Day 1: NITI Aayog Member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com