ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

കോട്ടയം 

ജില്ലയില്‍  459 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 453 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5076 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആയി കുറഞ്ഞു. 

രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 197 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

429 പേര്‍ രോഗമുക്തരായി. 5371 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 58151 പേര്‍ കോവിഡ് ബാധിതരായി.  52645 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13625 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 61 

ചങ്ങനാശേരി-26 

മുണ്ടക്കയം- 17 

എരുമേലി- 16 

കാണക്കാരി- 14 

രാമപുരം- 12 

പനച്ചിക്കാട്- 11 

പാലാ, കറുകച്ചാല്‍, മാഞ്ഞൂര്‍, കരൂര്‍, മണിമല-10

തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, വാഴൂര്‍, വിജയപുരം-9

കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, മുളക്കുളം, അയര്‍ക്കുന്നം, മരങ്ങാട്ടുപിള്ളി-8

പുതുപ്പള്ളി, ആര്‍പ്പൂക്കര-7 

കുറിച്ചി,പള്ളിക്കത്തോട്, ഭരണങ്ങാനം, ഉദയനാപുരം, വാഴപ്പള്ളി, നെടുംകുന്നം, കടപ്ലാമറ്റം- 6

അതിരമ്പുഴ, വൈക്കം, കൊഴുവനാല്‍, മണര്‍കാട്, വാകത്താനം, കൂരോപ്പട, വെളിയന്നൂര്‍, കടുത്തുരുത്തി,പാമ്പാടി-5

വെള്ളൂര്‍, തിരുവാര്‍പ്പ്, തീക്കോയി, പായിപ്പാട്, മറവന്തുരുത്ത്, ചിറക്കടവ്, കോരുത്തോട്, കല്ലറ-4

ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂര്‍, പാറത്തോട്-3

വെച്ചൂര്‍, കുറവിലങ്ങാട്, തലയാഴം, അകലക്കുന്നം,മീനടം, കടനാട്, അയ്മനം, ഞീഴൂര്‍, മീനച്ചില്‍, കൂട്ടിക്കല്‍, പൂഞ്ഞാര്‍-2

കുമരകം, കങ്ങഴ, തലപ്പലം, എലിക്കുളം, വെള്ളാവൂര്‍, മുത്തോലി, ഉഴവൂര്‍, തിടനാട്, മാടപ്പള്ളി-1

പാലക്കാട് 

ജില്ലയില്‍ 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 119 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 194 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

 

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് സ്വദേശികൾ - 28 പേർ

ഷൊർണൂർ സ്വദേശികൾ - 18 പേർ

ഒറ്റപ്പാലം സ്വദേശികൾ - 13 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ - 10 പേർ

പുതുശ്ശേരി, അലനല്ലൂർ, കൊടുമ്പ് സ്വദേശികൾ - 8 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ - 7 പേർ

മുണ്ടൂർ, അനങ്ങനടി സ്വദേശികൾ - 6 പേർ വീതം

ആലത്തൂർ, വടക്കഞ്ചേരി, അകത്തേത്തറ, തിരുമിറ്റക്കോട്, കരിമ്പ, പിരായിരി സ്വദേശികൾ - 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം, പട്ടാമ്പി, വാണിയംകുളം സ്വദേശികൾ - 4 പേർ വീതം

അഗളി, കോട്ടോപ്പാടം, ഓങ്ങല്ലൂർ, കോങ്ങാട് സ്വദേശികൾ - 3 പേർ വീതം

വണ്ടാഴി, കണ്ണമ്പ്ര, വെള്ളിനേഴി, മേലാർകോട്, തൃക്കടീരി, കിഴക്കഞ്ചേരി, എലപ്പുള്ളി, കൊപ്പം, കുമരംപുത്തൂർ, ലക്കിടി-പേരൂർ സ്വദേശികൾ  - 2 പേർ വീതം

ചളവറ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, അമ്പലപ്പാറ, തച്ചനാട്ടുകര, കോട്ടായി, എരുത്തേമ്പതി, പറളി, നല്ലേപ്പിള്ളി, മണ്ണാർക്കാട്, കാവശ്ശേരി, പെരുമാട്ടി, തേങ്കുറിശ്ശി, കുലുക്കല്ലൂർ, തിരുവേഗപ്പുറ, പൊൽപ്പുള്ളി, തൃത്താല, പുതുനഗരം, വല്ലപ്പുഴ, പുതുപ്പരിയാരം, നെല്ലായ, കരിമ്പുഴ, കുഴൽമന്ദം, മങ്കര സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4040 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ കാസർകോഡ്,  മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 40 പേര്‍ തൃശ്ശൂര്‍, 36 പേര്‍ എറണാകുളം, 102 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Content Highlights: Covid tally Kerala districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com