ഒവൈസിയുടെ സാന്നിധ്യം യുപിയിലും ബംഗാളിലും ബിജെപിയെ സഹായിക്കും: സാക്ഷി മഹാരാജ്

sakshi-maharaj
സാക്ഷി മഹാരാജ് (Photo by MONEY SHARMA / AFP)
SHARE

ലക്നൗ ∙ ബംഗാൾ തിരഞ്ഞെടുപ്പിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി മൽസരിക്കുന്നത് ബിജെപിയുടെ വിജയത്തിന് സഹായമാകുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഒരുപക്ഷേ ദൈവം അദ്ദേഹത്തിന് ശക്തി കൊടുത്തിരിക്കാം. ബിഹാറിൽ അദ്ദേഹമാണ് ഞങ്ങളെ സഹായിച്ചത്. ഉത്തർപ്രദേശിലും ശേഷം ബംഗാളിലും അദ്ദേഹം ബിജെപിയെ സഹായിക്കും – സാക്ഷി മഹാരാജ് പറഞ്ഞു.

ഹൈദരാബാദ് എംപിയായ ഒവൈസിയുടെ ഉത്തർപ്രദേശിലെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാക്ഷി മഹാരാജിന്റെ പ്രസ്താവന പുറത്തുവന്നതോടെ എഐഎംഐഎം ബിജെപിയുടെ ബി ടീമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ബിഹാർ തിരഞ്ഞെടുപ്പിലെ അവരുടെ സാന്നിധ്യമാണ് ബിജെപിയുടെ വിജയം ഉറപ്പിച്ചത്. കഴി‍ഞ്ഞ വർഷം നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ഒവൈസി മൽസരിച്ചിരുന്നു. പ്രതിപക്ഷത്തിനു ലഭിക്കേണ്ടിയിരുന്ന മുസ്‍ലിം വോട്ടുകൾ ഭിന്നിക്കുന്നതിന് അതു കാരണമായി. എൻഡിഎ ഇവിടെ വിജയിക്കുകയും ചെയ്തു.

മുസ്‍ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലിൽ അഞ്ചു സീറ്റുകളാണ് എഐഎംഐഎമ്മിന് ലഭിച്ചത്. ഇത് വിശാല സഖ്യത്തേക്കാളും 15 സീറ്റുകൾ മാത്രം കൂടുതൽ നേടി വിജയിക്കാൻ ബിജെപിക്ക് സഹായകമായി. ഇതിനു പിന്നാലെ കോൺഗ്രസും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും എഐഎംഐഎം ബിജെപിയുടെ ബി ടീമാണെന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു.

English Summary: "He Will Help Us In UP and Bengal": Sakshi Maharaj On Asaduddin Owaisi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA