തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ ആക്ഷേപവുമായി പ്രതിപക്ഷം. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ് നല്ലതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.
ലോക്സഭയിൽ എല്ലാ സീറ്റിലും ജയിച്ചപ്പോൾ പ്രതിപക്ഷം ഞെളിഞ്ഞിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രി ഞെളിഞ്ഞിരിക്കട്ടെ. അല്ലാതെ പുലഭ്യം പറയുകയല്ല ഞങ്ങളുടെ രീതി. ആരുടെയും നട്ടെല്ല് തകർക്കുകയും തല വെട്ടുകയും ചെയ്യുന്ന സ്വഭാവം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷം മരണത്തിന്റെ വ്യാപാരികളല്ല. ടിപിയെ 51 വെട്ടുവെട്ടി കൊന്നത് ഞങ്ങളല്ലെന്നും ചെന്നിത്തല തുറന്നടിച്ചു.
English Summary: Ramesh Chennithala against CM Pinarayi Vijayan