5490 പേര്‍ക്കുകൂടി കോവിഡ്; മൂന്നു പേർക്ക് ജനിതക മാറ്റംവന്ന വൈറസ് സ്ഥിരീകരിച്ചു

covid-test
Photo credit : angellodeco / Shutterstock.com
SHARE

തിരുവനന്തപുരം∙ കേരളത്തില്‍ വ്യാഴാഴ്ച 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്.

ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 9, കണ്ണൂര്‍ 7, തൃശൂര്‍ 5, എറണാകുളം, വയനാട് 4 വീതം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 712
എറണാകുളം 659
കോഴിക്കോട് 582
പത്തനംതിട്ട 579
കൊല്ലം 463
കോട്ടയം 459
തൃശൂര്‍ 446
ആലപ്പുഴ 347
തിരുവനന്തപുരം 295
കണ്ണൂര്‍ 235
വയനാട് 229
പാലക്കാട് 210
ഇടുക്കി 202
കാസര്‍കോട് 72

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 296
കൊല്ലം 263
പത്തനംതിട്ട 317
ആലപ്പുഴ 485
കോട്ടയം 429
ഇടുക്കി 41
എറണാകുളം 599
തൃശൂര്‍ 402
പാലക്കാട് 194
മലപ്പുറം 395
കോഴിക്കോട് 482
വയനാട് 171
കണ്ണൂര്‍ 195
കാസര്‍കോട് 68

മലപ്പുറം 681, എറണാകുളം 605, കോഴിക്കോട് 549, പത്തനംതിട്ട 490, കൊല്ലം 454, കോട്ടയം 418, തൃശൂര്‍ 432, ആലപ്പുഴ 343, തിരുവനന്തപുരം 203, കണ്ണൂര്‍ 192, വയനാട് 217, പാലക്കാട് 82, ഇടുക്കി 179, കാസര്‍കോട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 66,503 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,61,154 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. റുട്ടീന്‍ സാംള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,88,585 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,01,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,90,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 10,904 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1821 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച ആറ് പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 32), വെച്ചൂര്‍ (1), കാഞ്ഞിരപ്പള്ളി (4), ഉദ്യാനപുരം (2), തിരുവനന്തപുരം ജില്ലയിലെ അരുവിക്കര (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 5) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്സ്‌പോട്ടുകളാണുള്ളത്.

English Summary: Kerala Covid Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA