കെ.വി.വിജയദാസ് എംഎൽഎയുടെ നില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

KV-Vijayadas
കെ.വി. വിജയദാസ് (ഫയൽ ചിത്രം)
SHARE

തൃശൂർ ∙ കോവിഡ് അനന്തര രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തലച്ചോറിൽ രക്തസ്രാവമുണ്ടായ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ നില ഗുരുതരമായി തുടരുന്നു. മസ്തിഷ്ക പ്രവർത്തനം വിലയിരുത്തുന്നതിനായി സ്കാൻ ചെയ്യാൻ തീരുമാനിച്ചു. മെക്കാനിക്കൽ വെന്റിലേറ്ററിൽതന്നെ കൂടുതൽ തുടരേണ്ടുന്ന സാഹചര്യം പരിഗണിച്ച് ട്രക്കിയോസ്ട്രമി ചെയ്യും.

തലച്ചോറിൽ രക്തം കട്ടപിടിച്ചതോടെ കഴിഞ്ഞ ദിവസം എംഎൽഎയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. നേരത്തെ കോവിഡ് ബാധിച്ച വിജയദാസിന് പിന്നീട് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ഡിസംബർ 11ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസകോശ രോഗം അലട്ടുന്നുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതായും മെഡിക്കൽ കോളജ് അറിയിച്ചു.

English Summary: Kongad MLA KV Vijayadas's health condition remains critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA