ADVERTISEMENT

തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ ശമ്പളം പറ്റുന്നയാൾ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. അക്കാദമിയിൽ കമൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവികളായ 4 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ.ബാലനു കമൽ കത്തയച്ചിരുന്നു. കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പുറത്തുവിട്ടതോടെ വിവാദമായി. കത്തു നൽകിയതിൽ ജാഗ്രതക്കുറവുണ്ടായെന്നു പറഞ്ഞ് കമൽ രംഗത്തെത്തിയിരുന്നു.

English Summary: Ramesh Chennithala Demands Kamal's Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com