കൊച്ചി∙ സിറ്റി പരിധിയിലെ സിനിമാ തിയറ്ററുകൾക്കു മുൻപിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതു സിറ്റി പൊലീസ് നിരോധിച്ചു. കോവിഡ് വ്യാപനം തടയനാണിതെന്നും ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ തിക്കിത്തിരക്കുന്നവരുടെ പേരിൽ നിരോധനാജ്്ഞാ വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
‘തിക്കിത്തിരക്കുന്നവരിൽ ഏറെയും യുവാക്കളാണെന്നു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രോഗബാധയുണ്ടായാൽ, വീട്ടിലുള്ള പ്രായമായവരുടെ ജീവനാണ് അപകടത്തിലാവുകയെന്ന് ഇവർ ഓർമിക്കണം.’ –നാഗരാജു പറഞ്ഞു.
Content Highlights: Restrictions near theater in Kochi