ഇക്കുറി തോമസ് ഐസക് മൽസരിക്കില്ലെന്ന് സൂചന; പകരം പരിഗണന ഇവർക്ക്

1200-fm-thomas-isaac
ധനമന്ത്രി തോമസ് ഐസക്
SHARE

ആലപ്പുഴ∙ ധനമന്ത്രി ടി.എം.തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം നീണ്ട കാലയളവാണെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നുമാണ് തോമസ് ഐസക് മനോരമ ന്യൂസിനോട് പ്രതികരിച്ചത്. തോമസ് ഐസക്കില്ലെങ്കില്‍ ആലപ്പുഴയിലാര് എന്ന ചര്‍ച്ചകളും സജീവമായി. 

തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പ് ജയങ്ങള്‍. വി.എസ് മന്ത്രിസഭയിലും പിണറായി മന്ത്രിസഭയിലുമായി പത്തുവര്‍ഷം ധനമന്ത്രി പദം. എന്നാല്‍ അഞ്ചാം തവണ തോമസ് ഐസക് മല്‍സര രംഗത്തേക്ക് ഇറങ്ങാന്‍ സാധ്യത കുറയുന്നെന്നാണ് സൂചനകള്‍. മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമവാക്ക് പാര്‍ട്ടിയുടേതെന്ന അച്ചടക്കമുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതും കിഫ്ബി പദ്ധതികളുടെ തുടര്‍ച്ചയും പരിഗണിച്ച് തുടര്‍ഭരണമുണ്ടായാല്‍ ധനകാര്യം നോക്കാന്‍ തോമസ് ഐസക് തന്നെ വേണം എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ആലപ്പുഴയില്‍ അദ്ദേഹം അഞ്ചാം അങ്കത്തിനിറങ്ങും. മറിച്ചെങ്കില്‍ 31032 വോട്ടുകളുടെ ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ പുതുമുഖത്തിന് അവസരം ലഭിച്ചേക്കും. 

എസ്എഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവുമായ കെ.ടി.മാത്യുവിന്‍റെ പേരാണ് കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മല്‍സ്യഫെഡ് ചെയര്‍മാനുമായ പി.പി.ചിത്തരഞ്ജന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

English Summary: Thomas Isaac not to contest assembly polls unless party demands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA