സംസ്ഥാനത്ത് കോവിഡ് നിയന്ത്രണാതീതം; പരിശോധന കുറവാണെന്നും വി.മുരളീധരൻ

v-muraleedharan
വി.മുരളീധരൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോവിഡ് വ്യാപനം സംസ്ഥാന സർക്കാർ മറച്ചു വയ്ക്കുകയാണ്. എറണാകുളം ജില്ല ഉൾപ്പെടെയുള്ള ചില ജില്ലകളിൽ 800 മുതൽ 1000 കോവിഡ് കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മുരളീധരൻ ചോദിച്ചു.

ഇവിടെ പരിശോധനകൾ കുറവാണ്. ആന്റിജൻ ടെസ്റ്റിനു പകരം ആർടിപിസിആർ ടെസ്റ്റ് നടത്തിയാലേ കൃത്യമായ ഫലം ലഭിക്കൂ. കോവിഡ് നിയന്ത്രണത്തിന്റെ ക്രെഡിറ്റ് അടിച്ചെടുത്തവർ വ്യാപനത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. ലോകം കോവിഡ് സാഹചര്യത്തിൽനിന്ന് മുക്തരാകുമ്പോൾ ഇവിടെ അതിനു കടകവിരുദ്ധമായ കാര്യമാണ് നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

English Summary: V Muraleedharan on state covid-19 prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA