ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിനെതിരെ വാക്സീൻ പ്രതിരോധം തീർക്കാനുള്ള രാജ്യത്തിന്റെ പോരാട്ടത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ വാക്സീൻ കുത്തിവയ്പ്പിനു തുടക്കം കുറിച്ചു. രാജ്യത്തിന്റെ ഏറെനാളായുള്ള േചാദ്യത്തിനു മറുപടിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

Vaccination Drive India
Vaccination | Kochi
11
Show All
In pictures: Vaccination Drive India

ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ദൗത്യത്തിനാണു തുടക്കം കുറിക്കുന്നത്. രണ്ടു വാക്സീനുകളും ഇന്ത്യയിൽ തയാറാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ളവർക്ക് ആദ്യം നൽകും. കോവിഡിനെതിരായ പോരാട്ടം തുടരും. തുടരണം. മാസ്ക് ഉപേക്ഷിക്കരുത്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

കോവിഡ് മുന്നണിപ്പോരാളികളുടെ ദുരിതം വിവരിക്കുമ്പോൾ വികാരഭരിതനായ പ്രധാനമന്ത്രി ദുഷ്പ്രചാരണങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്നും പറഞ്ഞു. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരിക. രണ്ടാംഘട്ട വാക്സീൻ 30 കോടി മുതിർന്നവർക്ക് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

covid-vaccination-ernakulam-pm-modi
കോവിഡ് വാക്സീൻ കുത്തിവയ്പ്പ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: റോബർട്ട് വിനോദ്

ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കുത്തിവയ്പ്പിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ഇന്ന് 3 ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണു കുത്തിവയ്പ്പെടുക്കുക. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്കാണ് ഇന്ന് വാക്സിനേഷൻ എടുക്കുക.

covid-vaccination-alappuzha
ആലപ്പുഴ ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സീൻ കുത്തിവയ്പ്പ് എടുക്കാൻ എത്തിയ ആരോഗ്യപ്രവർത്തകർ. ചിത്രം: അരുൺ ജോൺ

English Summary: Centre begins COVID-19 vaccination drive

covid-vaccination-aluva
ആലുവ ചെങ്ങമനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് വാക്സീൻ കുത്തിവയ്പ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഭാഷണം സ്ക്രീനിൽ കാണുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com