ADVERTISEMENT

തിരുവനന്തപുരം∙ ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ല– എളമരം കരീം പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകള്‍ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടർ രംഗത്തെത്തിയതിനോടായിരുന്നു എളമരത്തിന്റെ പ്രതികരണം. താല്‍ക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാര്‍ ഇഞ്ചികൃഷിയും മഞ്ഞള്‍കൃഷിയുമായി നടക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. അതിനിടെ, ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി തൊഴിലാളികള്‍ രംഗത്തുവന്നു.

English Summary: Elamaram Kareem rejected allegations of Biju Prabhakar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com