ADVERTISEMENT

തിരുവനന്തപുരം∙ ബവ്റിജസ് കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ലെന്നും ഒരുസമയം 5 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്നും ബവ്റിജസ് കോർപറേഷൻ എംഡിയുടെ നിർദേശം. ആൾകൂട്ടം നിയന്ത്രിക്കാനുള്ള ആപ്പ് ഒഴിവാക്കിയ സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.

ഉപഭോക്താക്കൾ തമ്മിൽ ആറടി അകലം നിർബന്ധമായും പാലിക്കണം. നിൽക്കേണ്ട സ്ഥാനം വെള്ള പെയിന്റ് കൊണ്ട് അടയാളപ്പെടുത്തണം. തെർമൽ സ്കാനർ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിക്കണം. രോഗലക്ഷണങ്ങളുള്ളവരെ ഷോപ്പിലേക്കു കയറ്റരുത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാർ ഉറപ്പാക്കണം.

ജനത്തെ നിയന്ത്രിക്കാൻ പൊലീസ് സേവനം തേടണം. രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കും പ്രവർത്തനം. രണ്ടാഴ്ചയ്ക്കിടെ ഷോപ്പുകളിൽ അണുനശീകരണം നടത്തണം. മാസ്കും സാനിറ്റൈസറും ജീവനക്കാർ കൃത്യമായി ഉപയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു.

 English Summary : Suggestions of BEVCO MD for buying liquor from beverages outlets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com