ന്യൂഡൽഹി∙ രാജ്യത്ത് 15,144 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,05,57,985 ആയി. ഒറ്റ ദിവസത്തിനിടെ 181 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,52,274. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവില്‍ 2,08,826 പേർ ചികിത്സയിലാണ്. ഇതുവരെ 1,01,96,885 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 19,87,678 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 9,31,252 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ 8,85,824 കേസുകളും കേരളത്തിൽ 8,42,843 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 8,30,183 പേർക്കാണ് രോഗം.
English Summary: India reports 15,144 new COVID-19 cases