ADVERTISEMENT

ആലപ്പുഴ∙ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. പുതിയ ആള്‍ക്കാര്‍ മത്സരിക്കാന്‍ വരുന്നതില്‍ അഭിപ്രായവ്യത്യാസമില്ല. മത്സരിക്കണമെന്ന ആഗ്രഹവുമില്ല. അമ്പലപ്പുഴയിൽ തന്നെ മത്സരിക്കാനാണ് തീരുമാനം. തല്ലികൊന്നാലും കായംകുളത്ത് മത്സരിക്കാൻ താൽപ്പര്യമില്ല. അവിടെയുള്ള പാർട്ടിക്കാർ കാലുവാരികളാണ്. 2001ൽ തോൽപ്പിച്ചത് കാലുവാരികളാണ്. ആ കാലുവാരികൾ ഇന്നും കായംകുളത്തുണ്ട്. കായംകുളം എംഎല്‍എ നന്നായി കാര്യങ്ങള്‍ നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നും എന്നാൽ താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Will contest from Ambalapuzha constituency: G Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com