നിങ്ങളൊരു സ്ത്രീ, അല്ലെങ്കില്‍ കോളറില്‍ പിടിച്ച് മെമ്മോ തന്നേനെ: കോൺ. എംഎൽഎ

Harsh Vijay Gehlot
സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കാമിനി താക്കൂറിനോടു പരുഷമായി സംസാരിക്കുന്ന കോൺഗ്രസ് എം‌എൽ‌എ ഹർഷ് വിജയ് ഗെലോട്ട്. ട്വിറ്റർ വിഡിയോയിൽനിന്നുള്ള ചിത്രം.
SHARE

ഭോപ്പാൽ ∙ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ മുൻമന്ത്രി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിനു പിന്നാലെ പാർട്ടിയുടെ നിയമസഭാംഗം വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതും വിവാദമാകുന്നു. സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കാമിനി താക്കൂറിനോടു പരുഷമായി കോൺഗ്രസ് എം‌എൽ‌എ ഹർഷ് വിജയ് ഗെലോട്ട് സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘നിങ്ങളൊരു സ്ത്രീയാണ്. നിങ്ങളൊരു പുരുഷനായിരുന്നെങ്കിൽ ഞാൻ ഉടുപ്പിന്റെ കോളർ പിടിച്ച് മെമ്മോ തരുമായിരുന്നു’– ഗെലോട്ട് വിഡിയോയിൽ പറയുന്നതു കേൾക്കാം. മധ്യപ്രദേശ്- രാജസ്ഥാൻ അതിർത്തിക്കടുത്തുള്ള രത്‌ലാം ജില്ലയിലെ സൈലാന പട്ടണത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. കർഷക സമരത്തെ പിന്തുണച്ച് കോൺഗ്രസ് ട്രാക്ടർ റാലി നടത്തിയതിനു പിന്നാലെയായിരുന്നു എംഎൽഎയുടെ അധിക്ഷേപം.

റാലിക്കുശേഷം എം‌എൽ‌എയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം നിവേദനം സമർപ്പിക്കാൻ എസ്‌ഡി‌എമ്മിന്റെ ഓഫിസിലെത്തി. കാമിനി താക്കൂർ പുറത്തേക്കുവരാൻ സമയമെടുത്തപ്പോൾ ഗെലോട്ട് അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ‘പെൺകുട്ടികൾക്ക് 15–ാം വയസ്സിൽ പ്രത്യുൽപാദനം നടത്താൻ കഴിയുമെന്നിരിക്കെ എന്തിനാണ് വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തുന്നത്’ എന്നു ചോദിച്ച് കഴി‍ഞ്ഞ ദിവസം കോൺഗ്രസുകാരനായ മുൻമന്ത്രി സഞ്ജൻ സിങ് വർമ രംഗത്തെത്തിയിരുന്നു.

English Summary: "Had You Not Been A Woman..." Congress MLA Threatens Madhya Pradesh Officer On Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA