വിവാഹ വാഗ്ദാനം നൽകി പൈലറ്റ് പീ‍ഡിപ്പിച്ചെന്ന് നടി; പരാതി

rape-victim
SHARE

മുംബൈ∙ വിവാഹവാഗ്ദാനം നൽകി പൈലറ്റ് തന്നെ പീ‍ഡിപ്പിച്ചതായി ടെലിവിഷൻ നടി. മംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ നടിയുടെ പരാതിയിൽ കേസെടുത്തു. മാട്രിമോണിയൽ സൈറ്റിലൂടെയാണ് നടിയും പൈലറ്റും തമ്മിൽ പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

നടിയുമായി പ്രതി നിരന്തരം ഫോണിൽ സംസാരിക്കുകയും സമൂഹമാധ്യമത്തിലൂടെ ചാറ്റ് ചെയ്യുകയും പതിവായിരുന്നു. പത്തു ദിവസങ്ങൾക്ക് മുൻപ് ഇയാൾ നടിയെ ഫോണിൽവിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നടിയുടെ വീട്ടിലെത്തി വിവാഹം ചെയ്യാമെന്ന് പറയുകയായിരുന്നു. ഇതിന്റെ പശ്ാത്തലത്തിൽ ഒട്ടേറെ തവണ പ്രതി നടിയെ പീ‍‍ഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

കുറച്ചു ദിവസങ്ങൾ പിന്നിട്ടതോടെ പ്രതി നടിയെ ഫോണിൽ വിളിക്കാതെയായി. ഇതോടെ എന്താണ് പ്രശ്നമെന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

English Summary: TV Actor Accuses Pilot Of Rape, Alleges He Promised Marriage, Case Filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA