ADVERTISEMENT

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണിയുമായി ചർച്ചനടത്തുന്നതിന് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) അഞ്ചംഗ പാർലമെന്ററി ബോർഡ് രൂപീകരിച്ചു. പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, ദേശീയ ജന.സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം മാഹീൻ എന്നിവരാണ് അംഗങ്ങൾ.

ഫെബ്രുവരി ആദ്യവാരം എറണാകുളത്തു ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കും. ഐഎൻഎല്ലിന്റെ ‘ഇന്ത്യയെ രക്ഷിക്കൂ, ഭരണഘടന പരിരക്ഷിക്കൂ ’ ദേശീയ ക്യാംപെയിൻ ഉദ്ഘാടനം ഫെബ്രുവരി ആദ്യയാഴ്ച തിരുവനന്തപുരത്ത് നടക്കും.

ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് പ്രഫ.എ.പി അബ്ദുൽ വഹാബ് അധ്യക്ഷനായിരുന്നു. ദേശീയ ജന. സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ, എം.എ.ലത്തീഫ് ഡോ. എ.എ.അമീൻ, കെ.എസ് ഫക്രുദ്ദീൻ, സി.പി.നാസർകോയ തങ്ങൾ, ഷമീർ പയ്യനങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: INL Formed Parliamentry Board For Talks With LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com