ADVERTISEMENT

വാഷിങ്ടൻ∙ യുഎസ്സിന്റെ  46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമാണ് കമല ഹാരിസ്. യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ജനാധിപത്യത്തിന്റെ മൂല്യവും ഐക്യബോധത്തിന്റെ പ്രാധാന്യവും വിവരിക്കുന്നതായിരുന്നു പ്രസിഡന്റായി സ്ഥാനമേറ്റശേഷം ബൈഡൻ നടത്തിയ ആദ്യ പ്രസംഗത്തിൽ നിറഞ്ഞു നിന്നത്. ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.  ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം. 

 സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തിയില്ല എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. എന്നാൽ വിടവാങ്ങൽ പ്രസംഗത്തിൽ പുതിയ ഭരണത്തിന് എല്ലാ ആശംസകളും ഡോണൾഡ് ട്രംപ് നേർന്നു. ബൈഡന്റെ പേര് പരാമർശിക്കാതെ നടത്തിയ പ്രസംഗത്തിൽ പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പുതിയ പ്രസിഡന്റിനെ കാണാൻ തയാറായില്ലെങ്കിലും ബൈഡനുള്ള കത്ത് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ഏൽപിച്ചാണ് ട്രംപ് യാത്രയായത്.

English Summary : Joe Biden, Kamala Harris inauguration live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com