വൈറ്റ് ഹൗസ് പടിയിറങ്ങുന്നതിനു മുൻപ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം

tiffany-trump-michael-boulous
ടിഫാനി ട്രംപ് കാമുകൻ മൈക്കിൾ ബൗലസിനൊപ്പം. (Image Courtesy - @tiffanytrump / Instagram)
SHARE

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു മുൻപ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകൾ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയിൽ കാമുകൻ മൈക്കിൾ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്.

ട്രംപിന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി. 23കാരനായ ബൗലസും ഇതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളിൽനിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. നൈജീരിയൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയാണ് ബൗലസ്. 

ലാഗോസിൽ വളർന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂർത്തിയാക്കിയത്. 2018 ജനുവരിയിൽ ഇരുവരും ലണ്ടനിൽ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ട്രംപിന്റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലസിനെ കണ്ടിട്ടുണ്ട്. മാർ ലാഗോയിൽ ട്രംപിന്റെ കുടുംബത്തിനൊപ്പം താങ്ക്സ്ഗിവിങ്ങിൽ ബൗലസിന്റെ കുടുംബവും പങ്കെടുത്തിരുന്നു. 

English Summary: Tiffany Trump Gets Engaged At White House Before Father Leaves Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA