അയോധ്യയിലെ രാമക്ഷേത്രത്തിനായി ഒരു കോടി സംഭാവന നല്‍കി ഗൗതം ഗംഭീർ

Gautham-Gambhir
ഗൗതം ഗംഭീർ
SHARE

ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ഒരു കോടി രൂപ സംഭാവന നൽകി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമായ മഹത്വമേറിയ ക്ഷേത്രത്തിന്റെ നിർമാണത്തിനായി താനും തന്റെ കുടുംബവും ചേർന്നാണ് ഇത്രയും പണം സംഭാവനയായി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിനായുള്ള പണം കണ്ടെത്താൻ ബിജെപിയുടെ ഡൽഹി ഘടകം കൂപ്പൺ അടിച്ച് വിതരണം ആരംഭിച്ചിരുന്നു. 10, 100, 1000 എന്നിങ്ങനെ വിലയുള്ള കൂപ്പണുകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നതെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും കാംപെയ്ൻ കൺവീനറുമായ കുൽജീത് ചഹൽ പറഞ്ഞു. ആയിരം രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ ചെക്കുപയോഗിച്ചാണ് നടത്തേണ്ടത്.

English Summary: BJP MP Gautam Gambhir Contributes ₹ 1 Crore For Ram Temple Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA