ADVERTISEMENT

പുണെ ∙ കോവിഡ് വാക്സീന്‍ നിര്‍മിക്കുന്ന പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം. നിര്‍മാണത്തിലിരുന്ന പ്ലാന്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. തീപിടിച്ച കെട്ടിടത്തില്‍നിന്ന് ആറുപേരെ രക്ഷിച്ചു. അപകടകാരണം വൈദ്യുതിലൈനിലെ തകരാറാണെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണു വ്യാഴാഴ്ച ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. കോവിഷീല്‍ഡ് വാക്സീന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന്‍ ഉല്‍പാദനം തടസ്സപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ഉൽപാദന സ്ഥാപനമാണിത്.

പ്രത്യേക സാമ്പത്തിക മേഖലയിൽപ്പെട്ട മഞ്ജരി കോംപ്ലക്സിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു തീപിടിത്തം. കട്ടിപ്പുക അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. അഗ്നിശമനസേനയുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്. പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി സ്ഥലത്തുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണശേഷി കൂട്ടുന്നതിനായി പണിയുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. പുണെ മുനിസിപ്പൽ കമ്മിഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വേണ്ട നിർദേശങ്ങൾ നൽകിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു.

English Summary: 5 Dead In Fire At Under-Construction Building At Serum Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com