തൃശൂർ ∙ കുടുംബസമേതം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാന്‍ വന്ന സംഘത്തിലെ നവവരന് മുങ്ങി മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ പോത്താന്ക്കില്ലത്ത് റസാക്കിന്റെ മകന് റിയാസ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.15നാണ് സംഭവം. അതിരപ്പിള്ളി തുമ്പൂര്‍മുഴി കുളിക്കടവിന് താഴെ കുഴിയില്‍ അകപ്പെടുകയായിരുന്നു.
English Summary: Man drowns to death in Thrissur