ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. ബംഗാൾ വനംമന്ത്രി രാജീബ്‌ ബാനർജി രാജിവച്ചു. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജീബ് ബാനർജിയുടെ രാജി. 

ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി വീണ്ടും രാജി. തനിക്കെതിരെ ചില തൃണമൂൽ നേതാക്കൾ ഗൂഢാലോചന നടത്തുന്നുവെന്ന് പരാതിയുമായി രംഗത്തുവന്നതിനു ദിവസങ്ങൾക്കു ശേഷമാണ്  രാജീബിന്റെ രാജി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തൃണമൂലിൽ നിന്ന് കൊഴിഞ്ഞുപോയി ബിജെപി ക്യാംപിൽ ചേരുന്നത് പാർട്ടിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 

English Summary: Bengal forest minister Rajib Banerjee quits Mamata Banerjee's government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com