ADVERTISEMENT

കൊല്ലം ∙ ‘നമസ്കാരം, പുതുവത്സരത്തിൽ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീൻ എത്തിയിരിക്കുന്നു..’ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്നതു പുതിയ സന്ദേശം. കോവിഡിനെ ഓർമിപ്പിക്കുന്ന, ആശങ്കപ്പെടുത്തുന്ന വാക്കുകൾക്കു വിട. കോവിഡ് വാക്സീൻ സ്വീകരിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു ബിഎസ്എൻഎൽ പുതിയ കോളർ ട്യൂൺ സന്ദേശം അവതരിപ്പിച്ചത്.

ഈ ശബ്ദവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ വി.ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കോവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ തന്നെയാണു ശബ്ദം നൽകിയത്. എന്നാൽ, പിന്നീടു കേന്ദ്രനിർദേശ പ്രകാരം സന്ദേശം പരിഷ്കരിച്ചു മാറ്റിയിരുന്നു. പുതിയതും കേന്ദ്ര നിർദേശം അനുസരിച്ചുള്ളതാണ്. ബിഎസ്എൻഎൽ മൊബൈൽ വിഭാഗം ജനറൽ മാനേജർ സാജു ജോർജ്, ഡപ്യൂട്ടി ജനറൽ മാനേജർ പി.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ സന്ദേശം മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു.

ബിഎസ്എൻഎൽ ഫോൺ, മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകളെല്ലാം കടവന്ത്ര ബിഎസ്എൻഎൽ ഓഫിസിലെ ജൂനിയർ അക്കൗണ്ട് ഓഫിസറായ ശ്രീപ്രിയയുടെ ശബ്ദത്തിലാണ്. സർക്കാർ ഔദ്യോഗിക പരിപാടികളിൽ അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് അവർ. ആദ്യഘട്ടത്തിൽ ബിഎസ്എൻഎൽ ഫോണുകളിലേക്കു വിളിക്കുമ്പോഴാണു സന്ദേശം കേൾക്കുക. തുടർന്നു മറ്റുള്ള നെറ്റ്‌വർക്കുകളിലേക്കും വ്യാപിപ്പിക്കും.

English Summary: It's Sreepriya again; the voice behind Covid Vaccine information as BSNL caller tune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com