കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടി; യുവാവ് ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്

lovers-2
പ്രതീകാത്മക ചിത്രം
SHARE

ജയ്പുർ ∙ കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ട യുവാവ് നാണക്കേടു ഭയന്നു ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്. പാക്ക് റേഞ്ചർമാരുടെ പിടിയിലായ യുവാവിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണു വീട്ടുകാരും രാജസ്ഥാൻ പൊലീസും ബിഎസ്എഫും. രാജസ്ഥാനിലെ ബാഡ്മേർ ജില്ലയിലാണു സംഭവം.

പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഗ്രാമത്തിലെ 19കാരനായ ഗെമറ റാം മേഘ്‍വാൽ ആണ് കഴിഞ്ഞ നവംബർ നാലിനു രാത്രി കാമുകിയെ കാണാൻ അവരുടെ വീട്ടിലെത്തിയത്. എന്നാൽ കാമുകിയുടെ മാതാപിതാക്കൾ പിടികൂടി. സംഭവം വീട്ടിൽ അറിയിക്കുമെന്നു പറഞ്ഞതോടെ നാണക്കേടു ഭയന്നു മേഘ്‍വാൽ മുങ്ങുകയായിരുന്നു.

പിറ്റേന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ ഗ്രാമത്തിലുള്ള ബന്ധു വീട്ടിലേക്കു പോയതാകാം എന്നു വീട്ടുകാർ പറയുന്നത്.

ഇതേത്തുടർന്നു ബിഎസ്എഫ് കേസ് ഏറ്റെടുക്കുകയും പാക്ക് അധികൃതരുമായി ബന്ധപ്പെടുകയുമായിരുന്നു. ജനുവരി നാലിനാണു മേഘ്‍വാൽ പാക്കിസ്ഥാൻ അതിർത്തി സേനയുടെ പിടിയിലുണ്ടെന്ന സ്ഥിരീകരണം വരുന്നത്.

English Summary: Caught while Sneaking to Lovers Home, Youth Fled to Pakistan Fearing Infamy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA