ADVERTISEMENT

വാഷിങ്ടന്‍∙ പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റടുത്തതോടെ വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലുണ്ടായ ആദ്യ മാറ്റം പ്രസിഡൻഷ്യൽ ഡെസ്കിൽ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഘടിപ്പിച്ചിരുന്ന ‘ഡയറ്റ് കോക്’ കോളിങ് ബെൽ നീക്കം ചെയ്തു.

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ബൈഡനിരിക്കുന്ന ചിത്രങ്ങളിൽ ഈ ബെല്‍ കാണാനില്ല. ഡയറ്റ് കോക് എന്ന കൊക്കോകോളയുടെ കാർബണേറ്റഡ് സോഡ ഡ്രിങ്കിന്റെ സ്ഥിരം ഉപഭോക്താവായിരുന്നു ട്രംപ്. 2017 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ട്രംപ് ഒരു ദിവസം 12 കാൻ ഡയറ്റ് കോക് വരെ കുടിക്കുമായിരുന്നു.‌

പ്രസിഡൻഷ്യൽ ഡെസ്കിൽ ഘടിപ്പിച്ചിരുന്ന ‘ഡയറ്റ് കോക്’ കോളിങ് ബെൽ (ഒരു ചുവന്ന ബട്ടൺ) അമർത്തുമ്പോൾ വൈറ്റ് ഹൗസിലെ ബട്ട്‌ലർ ഉടനെ പ്രസിഡന്റിനു കോക്കുമായി എത്തുമായിരുന്നു. ഈ പതിവ് ബൈഡൻ അവസാനിപ്പിച്ചെന്നാണു സൂചന.

English Summary: Trump button used to order Diet Coke disappears from Oval Office’s Resolute Desk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com