ADVERTISEMENT

തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ആക്രിക്കടയില്‍നിന്നു മുന്നൂറിലധികം ആധാര്‍ കാര്‍ഡുകളും മറ്റു രേഖകളും കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസില്‍നിന്നു വിതരണം ചെയ്യേണ്ട രേഖകളാണ് കണ്ടെടുത്തത്. കാട്ടാക്കട പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ ഒരാള്‍ 50 കിലോയോളം കടലാസ് വേസ്റ്റ് ആക്രിക്കടയില്‍ കൊണ്ടുവന്നിരുന്നു.

കടയുടമ അത് തരംതിരിക്കുമ്പോഴാണ് അതുവഴിപോയ പൊതുപ്രവര്‍ത്തന്‍ കൂട്ടത്തില്‍ ആധാര്‍ രേഖകള്‍ കണ്ടത്. ആധാര്‍ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിനു കടലാസിന്റെ ഒപ്പം കൊണ്ടുവന്നതാണ് എന്നായിരുന്നു കടയുടമയുടെ മറുപടി. തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ പൊലീസിനെ വിവരമറിയിച്ചു. കവറില്‍നിന്ന് പൊട്ടിക്കാത്ത ആധാറിനു പുറമെ ബാങ്ക് രേഖ, ഇന്‍ഷുറന്‍സ്, റജിസ്റ്റര്‍ ഓഫിസില്‍നിന്നുള്ള രേഖ തുടങ്ങിയവയും കണ്ടെടുത്തു.

English Summary: Aadhar Cards other records found in Scrap Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com