ADVERTISEMENT

കൊച്ചി ∙ പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. കെ.റിജി ജോണിനെ കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറായി ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. 5 വർഷത്തേക്കാണ് നിയമനം. തിങ്കളാഴ്ച ചുമതലയേക്കും. നിലവിൽ കുഫോസിൽ ഫിഷറീസ് ഫാക്കൽറ്റി ഡീനാണ്. കുഫോസിന്റെ മൂന്നാമത് വൈസ് ചാൻസലറാണ്. കുന്നംകുളം കാണിപ്പയ്യൂർ കൊള്ളനൂർ കുടുംബാംഗവും പരേതരായ കെ.സി.ജോണിന്റെയും അച്ചാമ്മ ജോണിന്റെയും മകനുമായ ഡോ. റിജി ജോൺ ഫിഷറീസ് ശാസ്ത്രമേഖലയിൽ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനാണ്.

കേരളത്തിലെ അലങ്കാര മത്സ്യരംഗത്തെ സാധ്യതകളെ കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ചെയർമാനാണ്. ഒട്ടേറെ ദേശീയ, രാജ്യാന്തര ഫിഷറീസ് സമിതികളിലും അംഗമാണ്. ബെംഗളൂരു അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കോമൺവെൽത്ത് ഫെല്ലോഷിപ്പോടെ ബ്രിട്ടനിലെ സ്റ്റെർലിങ് യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റും നേടി. തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി, തൂത്തൂക്കുടിയിലെ ജെ.ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഫിഷറീസ് ശാസ്ത്രജ്ഞയായ ഡോ.റോസിലിന്റ് ജോർജാണ് ഭാര്യ.

English Summary: Dr Riji John appointed as Vice Chancellor of Kerala Fisheries University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com