ADVERTISEMENT

കൊൽക്കത്ത ∙ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125–ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 23 ‘പരാക്രം ദിവസ്’ ആയി ആചരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘പരാക്രം’ എന്ന വിശേഷണം ഈ ദിവസത്തെ കുറിക്കാൻ ഉപയോഗിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്ന് മമത വിമർശിച്ചു.

‘ദേശ്നായക് ദിവസ്’ എന്നായിരുന്നു ‘പരാക്രം ദിവസ്’ എന്നതിനേക്കാൾ യോജിക്കുന്നത്. നേതാജി ഒരു വികാരവും തത്വചിന്തയും ആയിരുന്നു. മതങ്ങളുടെ ഐക്യത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു. ദേശ്നായക് ദിവസ് എന്ന ശീർഷകം ഞങ്ങൾ നൽകാൻ കാരണം രവീന്ദ്രനാഥ ടഗോർ അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്തു എന്നതിനാലാണ്.

തിരഞ്ഞെടുപ്പുകൾക്കു മുൻപ് മാത്രമല്ല ഞങ്ങൾ അദ്ദേഹത്തെ ഓർ‌ക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് മമത പറഞ്ഞു. നേതാജിയുടെ കുടുംബവുമായി ഇഴപിരിയാത്ത ബന്ധമുണ്ടെന്നും മമത പറഞ്ഞു. 1897 ജനുവരി 23ന് ഒഡിഷയിലെ കട്ടക്കിലായിരുന്നു നേതാജിയുടെ ജനനം.

English Summary: "I Don't Understand...": Mamata Banerjee Criticises Centre Over Netaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com