ADVERTISEMENT

കൊൽക്കത്ത ∙ ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത  ബാനർജി. സുഭാഷ് ചന്ദ്രബോസിന്റെ 124ാം ജന്മദിന ആഘോഷവേളയിൽ സംസാരിക്കവെയാണ് രാജ്യത്തിന് ഒന്നിനു പകരം നാലു തലസ്ഥാന നഗരങ്ങൾ വേണമെന്ന ആവശ്യം മമത അവതരിപ്പിച്ചത്.

‘ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു നാലു തലസ്ഥാന നഗരങ്ങൾ വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബ്രിട്ടിഷുകാർ ഈ രാജ്യത്തെ മുഴുവൻ ഭരിച്ചത് കൊൽക്കത്തയിൽനിന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രമുള്ളത്. പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്. ഡൽഹിയിൽ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്’– മമത പറഞ്ഞു. 

പാർലമെന്റ് സമ്മേളനങ്ങൾ ഊഴമനുസരിച്ച് രാജ്യത്തെ വ്യത്യസ്ത നഗരങ്ങളിൽ നടത്തണം. ഞങ്ങൾ വിഭാഗീയരല്ല. എല്ലാവർക്കും വേണ്ടിയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഒരു പാർലമെന്റ് സമ്മേളനം പോലും തമിഴ്നാട്ടിലോ ആന്ധ്രയിലോ കേരളത്തിലോ ഉത്തർപ്രദേശിലോ മധ്യപ്രദേശിലോ നടക്കാത്തത്?

എന്തുകൊണ്ട് ബംഗാളിലോ ഒഡിഷയിലോ നടക്കുന്നില്ല? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത് നടക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച മമത, പുതിയ പാർലമെന്റും പുതിയ വിമാനങ്ങളും വാങ്ങുന്ന നിങ്ങൾ എന്തുകൊണ്ട് നേതാജിക്കായി ഒരു സ്മാരകം പണികഴിപ്പിക്കുന്നില്ല എന്നും ചോദിച്ചു. 

English Summary :India Should Have 4 Capitals On Rotational Basis: Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com