ADVERTISEMENT

കൊല്ലം∙ പണിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍. മാലപൊട്ടിക്കല്‍ കേസിലാണ് വന്‍ ട്വിസ്റ്റ്. ഒളിവിലായിരുന്ന നാല്‍പത്തിയെട്ടുകാരിയെ കൊല്ലം എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളപുരം സ്വദേശിയാണ് നജി. മകള്‍ക്കും രണ്ടാം ഭര്‍ത്താവിനും വര്‍ഷങ്ങളായി ചെലവിന് കൊടുക്കുന്നത് നാല്‍പത്തിയെട്ടുകാരിയാണ്. മരുമകനോട് പലതവണ ജോലിക്കു പോകണമെന്ന് ആവശ്യപ്പെട്ടു. പണിക്ക് പോയില്ലെന്ന് മാത്രമല്ല ആഢംബര ജീവിതം തുടര്‍ന്നു. ഒടുവില്‍ നജി ക്വട്ടേഷന്‍ കൊടുത്തു. 

എഴുകോണിൽവച്ച് കഴിഞ്ഞ മാസം അവസാനം ബൈക്കില്‍ വരികയായിരുന്ന നജിയുടെ മകള്‍ക്കും ഭര്‍ത്താവിനും നേരെ ആക്രമണമുണ്ടായി. മാലപൊട്ടിച്ച് കടന്ന മുന്നംഗ സംഘത്തെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റു ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ നജി ഏര്‍പ്പെടുത്തിയ ക്വട്ടേഷനാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. പിന്നാലെ ഒളിവില്‍ പോയ നജിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ എഴുകോണ്‍ പൊലീസ് പിടികൂടി. കേസില്‍ നേരത്തെ അറസ്റ്റിലായ ഷെബിൻ ഷാ, വികാസ്, ഷെബിൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

English Summary : Woman arrested for giving quotation to attack couple in Ezhukone, Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com