ADVERTISEMENT

തിരുവനന്തപുരം ∙ സോളര്‍ കേസ് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മില്‍ വിയോജിപ്പ്. യുഡിഎഫിനെ ഏറ്റവുമധികം പ്രതിക്കൂട്ടിലാക്കാന്‍ സിപിഎം ഇറക്കിയിരുന്ന സോളര്‍ വിഷയം നിയമസഭാ പ്രചാരണങ്ങളിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം കൊണ്ടുവന്നേക്കില്ല. സോളര്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഇടതുമുന്നണിക്ക് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍.

ഇതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി സമര്‍പ്പിച്ച നിവേദനത്തില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാരിന് തലവേദനയാകും. സര്‍ക്കാരിനെ തിരിഞ്ഞു കൊത്തുന്ന ആയുധങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കേണ്ടെന്നാണ് സിപിഎമ്മില്‍ ഉയരുന്ന ചര്‍ച്ച. രാഷ്ട്രീയ വിഷയങ്ങള്‍ യുഡിഎഫിനെതിരെ ഉപയോഗിച്ചാല്‍ മതിയെന്നാണ് പൊതുധാരണ.

ഇതേപ്പറ്റിയുള്ള ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമായ മറുപടി നൽകുകയും ചെയ്തു. ഉമ്മന്‍ചാണ്ടി യുഡിഎഫിനെ നയിക്കാന്‍ എത്തുമ്പോള്‍ ഒരു സഹതാപ തരംഗത്തിന് സോളര്‍ വഴി വയ്ക്കുമെന്ന് സിപിഎം കരുതുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സോളര്‍ കേസിലെ ഇര മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. 

English Summary: Will Solar Case stages a comeback in Assembly Election: CPM Says No

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com