ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇന്ത്യ - ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. വടക്കൻ സിക്കിം അതിർത്തിയിലുള്ള നാകു ലാ സെക്ടറിൽ 3 ദിവസം മുൻപാണു സംഭവം. അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞതാണു ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരു ഭാഗത്തും ഏതാനും സൈനികർക്കു പരുക്കേറ്റു. 

സംഭവത്തെത്തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ കനത്തു. ഇന്ത്യ - ചൈന സേനകളിലെ ഉന്നത സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒൻപതാം ചർച്ചയ്‌ക്കു മുൻപായിരുന്നു സംഭവം. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു. ചർച്ചയിലെ വിശദാംശങ്ങൾ ഇരു സേനകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

English Summary : India, China troops clash at Naku La in Sikkim, injuries on both sides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com