ക്രൈം ഷോ മാതൃക; 10 ലക്ഷത്തിനായി കുട്ടിയെ തട്ടിയെടുത്ത യുവാക്കള്‍ കുടുങ്ങി

kidnap
SHARE

മുംബൈ∙ പ്രശസ്ത ടെലിവിഷൻ ക്രൈം ഷോ മാതൃകയാക്കി പണത്തിനായി രണ്ടു പേര്‍ ചേര്‍ന്ന്‌ 13 വയസുകാരനെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ മലാഡിലാണു സംഭവം. പത്തു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നു മണിക്കൂറിനുള്ളിൽ തന്നെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ് പ്രതികളെ പിടികൂടി.

പ്രതികളായ ശേഖർ വിശ്വകർമ (35), ദിവ്യാൻഷു വിശ്വകർമ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വീടിനു വെളിയിൽ കളിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ എത്തിയാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് പത്തു ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാക്കൾ വിളിച്ചു.

ഉടൻതന്നെ പിതാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൊബാൽ ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തതോടെ മലാഡിലെ വാൽനൈ കോളനിയിലാണ് പ്രതികളെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് ടെലിവിഷൻ ഷോയിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ആശയം കിട്ടിയതെന്ന് അവർ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

English Summary: Inspired By Crime TV Show, 2 Men Kidnap Mumbai Teen: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA