ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമങ്ങൾ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും ദേശീയ താൽപര്യം മുൻനിർത്തി മൂന്നു കൃഷി നിയമങ്ങളും റദ്ദാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ പലയിടത്തും കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

കർഷക പ്രതിഷേധത്തിനിടെ ആർക്കെങ്കിലും പരുക്കേറ്റാൽ നമ്മുടെ രാജ്യത്തിനാണു നഷ്ടമെന്നു രാഹുൽ വ്യക്തമാക്കി. ട്രാക്ടർ റാലിക്ക് അനുവദിച്ച സമയത്തിനു മുൻപുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽനിന്നു കർഷകർ പ്രകടനം ആരംഭിച്ചിരുന്നു. കർഷകർ ഡൽഹിയിലേക്കു കടക്കുന്നതു തടയാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്ന വിഡിയോ കോൺഗ്രസ് ഔദ്യോഗിക അക്കൗണ്ടിലും ട്വീറ്റ് ചെയ്തു.

English Summary: Rahul Gandhi says violence is not solution, calls for repeal of farm laws in national interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com